സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇതൊക്കെ ചെയ്യാം

0
274

കൊച്ചി (www.mediavisionnews.in): സൗന്ദര്യപരിചരണം എന്നാല്‍ അത് സ്ത്രീകളുടെ മാത്രം കുത്തകയാണ് എന്നൊക്കെ കരുതിയിരുന്ന കാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തന്നെ മുക്കിന് മുക്കിന് മുളച്ചു പൊങ്ങുന്ന ആണുങ്ങളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇതിന്റെ തെളിവാണല്ലോ. ഇന്ന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നവരാണ്. സ്ത്രീകളെക്കാള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പൊടിയും ചൂടുമെല്ലാം ഏല്‍ക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ അവരുടെ ചര്‍മ്മത്തിനും സംരക്ഷണം ആവശ്യമാണ്. എന്തൊക്കെയാണ് പുരുഷമാരുടെ ചര്‍മ്മസംരക്ഷണത്തിനു ആവശ്യമായത് എന്നൊന്ന് നോക്കാം.

സിടിഎ൦ 

സ്ത്രീകളെ പോലെ തന്നെ പുരുഷമാരുടെ ചര്‍മ്മസംരക്ഷണത്തിനും പ്രധാനമാണ് സിടിഎ൦. എന്താണ് ഇതെന്നാണോ ആലോചിക്കുന്നത്. ക്ലന്‍സര്‍, ടോണ്ര്‍, മോയിസ്ച്ചറൈസര്‍, ഇതാണ് സിടിഎ൦. ചര്‍മ്മസംരക്ഷണത്തിനു ഏറെ പ്രധാനമാണ് ഇത്. പൊടിയും പുകയും ചൂടും ഒക്കെ ഒരുപാട് എല്ക്കുന്നത് കൊണ്ട് പുരുഷന്മാരുടെ ചര്‍മ്മം സ്ത്രീകളെ അപേക്ഷിച്ചു കട്ടിയേറിയതാണ്. ചര്‍മ്മത്തിന് യോജിച്ച ഒരു നല്ല ക്ലന്‍സര്‍ ദിവസവും ഉപയോഗിച്ചു ചര്‍മ്മത്തിലെ  പൊടിയും അഴുക്കും നീക്കം ചെയ്യേണ്ടതാണ്. മുഖത്തെ പാടുകള്‍, ബ്ലാക്ക്‌ഹെഡ്സ് ഒക്കെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. പനിനീര്‍ അടങ്ങിയ ടോണ്ര്‍ ഇതിനു ശേഷം ഉപയോഗിക്കുക. ശേഷം നല്ലൊരു  മോയിസ്ച്ചറൈസര്‍ കൂടി ഉപയോഗിക്കുന്നത് ശീലമാക്കാം.

സണ്‍സ്ക്രീന്‍ ലോഷന്‍ 

പുറത്തു പോകുമ്പോള്‍ എപ്പോഴും ചര്‍മ്മത്തില്‍ ഒരു നല്ല സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നതില്‍ നിന്നും ചര്‍മ്മത്തെ ഇത് സംരക്ഷിക്കും. SPF 30 ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പുറത്തുപോകുന്നതിനു പതിനഞ്ചു മിനിറ്റ് മുന്പായി മുഖത്തും കൈകളിലും കഴുത്തിലും ഇത് പുരട്ടണം.

മൃതകോശങ്ങള്‍ 

ദിനംപ്രതി നമ്മുടെ ചര്‍മ്മം മൃതകോശങ്ങളെ പുറംതള്ളാറൂണ്ട്. എന്നാല്‍ ഈ കോശങ്ങള്‍ നമ്മുടെ ചര്‍മ്മത്തില്‍ തന്നെ പറ്റിപിടിച്ചിരുന്നാല്‍ അത് ചര്‍മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കും. സ്ക്രബ് ഇടവിട്ട ദിവസങ്ങളില്‍  ഉപയോഗിക്കണം എന്ന് പറയുന്നത് ഇതിനാലാണ്. ഇത്തരം മൃതകോശങ്ങള്‍ ചര്‍മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. നല്ലൊരു ഫേസ് സ്ക്രബ് ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഉപയോഗിക്കണം. ഇത് ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ സഹായിക്കും. ക്രീം ബേസ് ആയതോ ജെല്‍ ബേസ് ആയതോ ഉപയോഗിക്കാം.

ചുളിവുകള്‍ 

പ്രായം ഏറും തോറും ചര്‍മ്മത്തില്‍ എത്തുന്നവയാണ് ചുളിവുകള്‍. നെറ്റിയില്‍ താടിയില്‍ കഴുത്തില്‍ ഒക്കെയാണ് ആദ്യം ഇവ എത്തുന്നത്. ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടമാകുന്നതാണ് ഇതിനു കാരണം. രാത്രി ഉറങ്ങുന്നതിനു മുന്പായി നല്ലൊരു ആന്റി വ്രിന്ഗില്‍ (antiwringle ) ക്രീം അതിനാല്‍ തിരഞ്ഞെടുക്കുക. കണ്ണുകളുടെ താഴെ ഉണ്ടാകുന്ന കറുത്ത നിറത്തിന് നല്ലൊരു അണ്ടര്‍ ഐ ക്രീമും ഉപയോഗിക്കാം.

ചുണ്ടുകള്‍ 

പുരുഷന്മാര്‍ ഒട്ടും ശ്രദ്ധ നല്‍കാത്ത ഒരിടമാണ് ചുണ്ടുകള്‍. സ്ത്രീകളെ പോലെ ലിപ്സ്ടിക് ഉപയോഗിച്ചു അവ സുന്ദരമാക്കാന്‍ പുരുഷന്മാര്‍ക്ക് സാധിക്കില്ലല്ലോ. എന്നാല്‍ പ്രായം കൂടും തോറും ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ നല്ലൊരു ലിപ് ബാം തിരഞ്ഞെടുക്കുക SPF ഉള്ളതാണ് ഇതെങ്കില്‍ അത്രയും നല്ലത്. രാത്രി കാലത്തും നല്ലൊരു ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യത്തിനു നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here