വ്യാജ അവധി പ്രഖ്യാപനം ; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍

0
261

വയനാട് (www.mediavisionnews.in): കനത്ത മഴമൂലം വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി  പൊലീസ് പിടിയില്‍ . കഴിഞ്ഞ ചെവ്വാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുവെന്നുള്ള വ്യാജ വാര്‍ത്ത വിദ്യാര്‍ത്ഥി  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ പ്രചരിപ്പിച്ചത്.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗോ അടക്കം പ്രചരിച്ചവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തോടെ പോര്‍ട്ടല്‍ അധികൃതര്‍ പൊലീസിനെയും ജില്ലകളക്ടറെയും സമീപിച്ച് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വയനാട് സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയത്.

അവധി ലഭിക്കുകയെന്നു മാത്രമായിരുന്നു വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്നു മനസിലാക്കിയ പൊലീസ് വിദ്യാര്‍ത്ഥിക്ക് താക്കീത് നല്‍കുകയും മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ച് വരുത്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കല്‍പറ്റയ്ക്കു സമീപമുള്ള സ്‌കൂളിലെ വിദ്യാര്‍ഥിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here