വെളിച്ചെണ്ണയില്‍ മായം: വ്യാപാരികള്‍ ജാഗ്രത പാലിക്കണം

0
266

കാസര്‍കോട്‌ (www.mediavisionnews.in): മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില്‍പ്പനയില്‍ ഭക്ഷ്യധാന്യ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കാസര്‍കോട്‌ ഫുഡ്‌ ഗ്രൈന്‍സ്‌ ഡീലേഴ്‌സ്‌ അസോസിയേഷന്‍ വ്യാപാരികളോട്‌ അഭ്യര്‍ത്ഥിച്ചു.

വെളിച്ചെണ്ണ സ്റ്റോക്ക്‌ എടുക്കുമ്പോള്‍ തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അമിതലാഭം കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ചതിക്കുഴി വ്യാപാരികള്‍ മനസ്സിലാക്കണമെന്നും, മായം ചേര്‍ത്തതും വ്യാജമെന്ന്‌ തോന്നുന്ന ഒരു ഉല്‍പ്പന്നത്തെയും പ്രോല്‍സാഹിപ്പിക്കരുതെന്നും അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.മുഹമ്മദ്‌, ജനറല്‍ സെക്രട്ടറി ടി.എച്ച്‌.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ അബ്ദുള്‍ ജലീല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here