വലതു കാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി; കൈയബദ്ധം പറ്റിയതെന്ന് ആശുപത്രി അധികൃതര്‍; സംഭവം തിരുവനന്തപുരത്ത്

0
231

തിരുവനന്തപുരം (www.mediavisionnews.in): ആരോഗ്യ മേഖലയില്‍ മികച്ച പ്രതിച്ഛായയുള്ള കേരളത്തിന് അപമാനമായി ശസ്ത്രക്രിയ വാര്‍ത്ത. വലതുകാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി.

തിരുവനന്തപുരത്തെ ജി.ജി ആശുപത്രിയിലാണ് കാലു മാറി ശസ്ത്രക്രിയ നടന്നത്. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്.

വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്‌നം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്.

കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോള്‍ ലഭിച്ച മറുപടി കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പിനടക്കം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളെന്നാണ് വിവരം. പൊലീസിന് പരാതി നല്‍കിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here