മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര: മഞ്ചേശ്വരം മണ്ഡലം സംഘാടക സമിതി രൂപീകരണം ജൂലൈ 20ന്

0
223

മഞ്ചേശ്വരം (www.mediavisionnews.in): “വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം” എന്ന പ്രമേയം ഉയർത്തി പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര മഞ്ചേശ്വരം മണ്ഡലം സംഘാടക സമിതി രൂപീകരണം ജൂലൈ 20ന് വൈകുന്നേരം 3 മണിക്ക് ഉപ്പള സി.എച്ച് സൗധത്തിൽ ചേരും.

എട്ട് പഞ്ചായത്തിലെ വൈറ്റ്ഗാർഡ് അംഗങ്ങളടക്കം യോഗത്തിൽ പങ്കെടുക്കും. യുവജന യാത്രയുടെ പ്രചരണാർത്ഥം എട്ട് പഞ്ചായത്തുകളിലെ ശാഖാ തലങ്ങളിൽ ചുമരെഴുത്ത് നടത്തും. ആഗസ്റ്റ് മാസത്തിൽ നാട്ടുകൂട്ടം, കുടുംബ സംഗമം അടക്കമുള്ള പരിപാടികൾ നടത്തുവാനും, സെപ്‌തംബറിൽ പഞ്ചായത്ത്തല പദയാത്ര നടത്തുവാനും ഒക്ടോബർ ഒന്നിന് മഞ്ചേശ്വരം ഉദ്യാവരത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന സെമിനാർ വൻ വിജയമാക്കുവാൻ എല്ലാ പഞ്ചായത്തുക്കളിൽ പ്രത്യേക കൺവെൻഷൻ വിളിച്ച് ചേർക്കുവാൻ മണ്ഡലം ഭാരവാഹികളുടേയും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉൽഘാടനം ചെയ്തു. ജില്ല ട്രഷറർ യൂസുഫ് ഉളുവാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഖാദർ ബാക്രബൈൽ, മഷൂഖ് ഉപ്പള, സെക്രട്ടറി ബഷീർ മൊഗർ, റസാഖ് ആച്ചക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജ:സെക്രട്ടറി ഗോൽഡൻ അബ്ദുൽ റഹ്മാൻ സ്വാഗതവും, കെ.എം.അബ്ബാസ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here