മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; സുഹൃത്തിന്റെ മൂക്കിടിച്ച് തകർത്തു; പ്രതി അറസ്റ്റിൽ

0
226

കുമ്പള (www.mediavisionnews.in): യുവാവിന്റെ മൂക്കിടിച്ച് തകര്‍ക്കുകയും സുഹൃത്തിന്റെ തല ഇരുമ്പ് വടികൊണ്ട് അടിച്ച് പൊട്ടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കൂര്‍ റസാഖിനെ (28) യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

പെര്‍മുദെ സ്വദേശി ഷരീഫ്, ഇബ്രാഹിം എന്നിവർക്ക് നേരെ മുൻവൈരാഗ്യത്തിന്റെ പേരിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തെ തുടർന്ന് ഷരീഫിന്റെ മൂക്കിന് ഗുരുതുരമായി പരിക്കേല്‍ക്കുകയും പല്ല് കൊഴിയുകയും ചെയ്തു. ഇബ്രാഹിമിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും 10 സ്റ്റിച്ചിടേണ്ടി വരികയും ചെയ്തു.

തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ 308 വകുപ്പ് പ്രകാരം വധശ്രമത്തിന് പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. എസ് ഐ അശോകന്‍, പ്രതീഷ് ഗോപാല്‍, മണി, രാജീവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here