മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കി യു.കെ ഹൈക്കോടതി

0
70

ലണ്ടന്‍ (www.mediavisionnews.in): കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍ നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കുവാനും പിടിച്ചെടുക്കാനും അനുമതി നല്‍കിയിരിക്കുകയാണ് യുകെ ഹൈക്കോടതി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയത്.

ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളായിരിക്കും പരിശോധിക്കുക. ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും വെല്‍വിനിലെയും ലേഡിവോക്, ബ്രാമ്ബിള്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ കയറി പരിശോധന നടത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here