മംഗൽപ്പാടി പഞ്ചായത്ത് മുൻസിപ്പാലിറ്റിയായി ഉയർത്തണം: മുസ്ലിം ലീഗ് നിവേദനം നൽകി

0
272

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മുന്സിപ്പാലിറ്റിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം അവതരിപ്പിച്ച് സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകി.

2015 മുതൽ മുസ്ലിം ലീഗ് ഇ ആവശ്യം ഉന്നയിച്ച് വരുകയാണ്. നിലവിൽ 23 വാർഡുകളും, 67000 ജനസംഖ്യയും, രണ്ട് കോടി നികുതി വരുമാനവും, താലൂക് ആസ്ഥാനവുമായ മംഗൽപാടി പഞ്ചായത്തിനെ എന്തുകൊണ്ടും മുൻസിപ്പാലിറ്റിയായി ഉയർത്താനുള്ള മാനദണ്ഡകളും ബൗദ്ധിക സഹാജര്യവുമുണ്ടെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.ബി യൂസഫ്, വൈസ് പ്രസിഡണ്ട്മാരായ മാളിക അബ്ദുല്ല, പി.എം സലിം, അബ്ബാസ് ഹാജി, എം.കെ അലി മാസ്റ്റർ, സെക്രട്ടറിമാരായ അഷ്‌റഫ് സിറ്റിസൺ, മഖ്ബൂൽ അഹ്മദ്, ഉമ്മർ അപ്പോളോ തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here