മംഗൽപ്പാടി നഗരസഭ യാഥാർഥ്യമാക്കണം : മംഗൽപാടി പൗരസമിതി

0
255

ഉപ്പള (www.mediavisionnews.in): അനുദിനം വികസന പാതയിൽ മുന്നേറുന്ന ഉപ്പള ടൗണിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകണമെങ്കിൽ ഉപ്പളയെ അടിയന്തിരമായി നഗരസഭയാക്കി ഉയർത്തണമെന്ന് മംഗൽപാടി പൗരസമിതിയുടെ അടിയന്തിര യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

താലൂക് ഓഫീസ്, താലൂക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിശാലമായ സ്റ്റേഡിയം, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു നഗരത്തിൽ നിരവധി സ്വകാര്യ സംരംഭകരും നിക്ഷേപമിറക്കാൻ മുന്നോട്ട് വരുന്ന സാഹചര്യം നിലവിലുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റ് സമുച്ചയങ്ങളും ഈ കൊച്ചു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഏറ്റവും പിന്നോക്കവും ഈ പഞ്ചായത്താണ് എന്നത് ഉത്കണ്ഠാജനകമാണ്. ടൂറിസം, വിദ്യാഭ്യാസം, കാർഷികം, ചെറുകിട വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും വൻ മുന്നേറ്റമാണ് ഈ കൊച്ചു പഞ്ചായത്ത്‌ കാഴ്ച വെക്കുന്നത്.

അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഈ പ്രദേശം നഗരസഭയായി ഉയർത്തിയാൽ സർക്കാർ ഖജനാവിനു വൻ ലാഭവുമുണ്ടാകും. എത്രയും പെട്ടെന്ന് നഗരസഭാ സംവിധാനം യാഥാർഥ്യമാക്കണമെന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു. പ്രസിഡന്റ് മെഹമൂദ് സീഗന്റടി, ജനറൽ സെക്രട്ടറി ഹമീദ് കോസ്മോസ്,
ട്രഷറർ മെഹമൂദ് കൈകമ്പ, ഗിരീഷ് പൊതുവാൾ, കൊട്ടാരം അബൂബക്കർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here