മംഗൽപാടി നഗരസഭ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

0
243

ഉപ്പള (www.mediavisionnews.in):  മംഗൽപാടി ഗ്രാമ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് താത്കാലികമായി രൂപീകരിച്ച വാട്സ്ആപ്പ് കൂടായ്മ പുതിയ കമ്മറ്റി രൂപീകരിച്ചു മംഗൽപാടി നഗരസഭ ആക്ഷൻ കമ്മറ്റി എന്ന നാമധേയത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഉപ്പള വ്യാപാര ഭവനിൽ നടന്ന യോഗം സി.പി.സി.ആർ.ഐ റിട്ടയേർഡ് സൈന്റിസ്റ്റ് ജനാബ് ബഷീർ സർ ഉത്ഘാടനം ചെയ്തു. അഷ്‌റഫ്‌ മദർ ആർട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ അബൂ തമാം അധ്യക്ഷനായിരുന്നു. ഓ.എം റഷീദ് പ്രമേയംഅവതരിപ്പിച്ചു. അസീം മണിമുണ്ട ചർച്ച ഉദ്ഘാടനം ചെയ്തു. ഹമീദ് കോസ്മോസ്, ഗോൾഡൻ റഹ്മാൻ, മഹമൂദ് കൈകമ്പ, അബൂബക്കർ കൊട്ടാരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റൈഷാദ് നന്ദി പറഞ്ഞു.

ജനസംഖ്യ,വിസ്തൃതി,വരുമാനം,വ്യാവസായിക വികസനം തുടങ്ങി എല്ലാ വിധ സാഹചര്യങ്ങളും ഒത്തുവന്ന മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് യോഗം ഐക്യഖണ്ഡേന പ്രമേയം പാസാക്കി.

ഭാരവാഹികൾ
ചെയർമാൻ -രാഘവ ചേരാൾ.
കൺവീനർ -അഷ്‌റഫ്‌ മദർ ആർട്ട്
ട്രഷറർ -റൈഷാദ്.

LEAVE A REPLY

Please enter your comment!
Please enter your name here