പ്രകൃതിക്ഷോഭം നടപടി ത്വരിതപ്പെടുത്തണം: പിഡിപി

0
304

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ കടലോര പ്രദേശങ്ങളിൽ ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭ ബാധിതർക്ക് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭത്തിൽപെട്ട് വസതിരഹിതരാകുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും പ്രത്ത്യേക പാകേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങൾ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർക്ക് നൽകാൻ പിഡിപി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ യോഗം ഉൽഘടനം ചെയ്തു. പി.സി.എഫ് പ്രതിനിധി ഷാഫി ഉപ്പള മുഖ്യ അതിഥി ആയിരുന്നു. പിഡിപി മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ റഹ്മാൻ ബേക്കൂർ അധ്യക്ഷത വഹിച്ചു. പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഖാദർ ലബ്ബൈക്, അബ്ദുസ്സലാം ബേക്കൂർ, മൊയ്‌ദീൻ തുടങ്ങിയവർ സംബന്ധിച്ചു. മംഗൽപാടി പഞ്ചായത്ത്‌ പിഡിപി സെക്രട്ടറി തൗഫീഖ് ഉപ്പള സ്വാഗതവും ഉമറുൽ ഫാറൂഖ് മുസോടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here