പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

0
222

എറണാകുളം(www.mediavisionnews.in):പെരുമ്പാവൂരിൽ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയൻ, കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ബി​നെ ഒമാനിലേക്ക് യാ​ത്ര​യാ​ക്കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​ങ്ക​മാ​ലി​ക്കും പെ​രു​ന്പാ​വൂ​രി​നും ഇ​ട​യി​ൽ ക​രി​ക്കോ​ട്ട് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അ​പ​ക​ടം. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പെരുമ്പാവൂർ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ പൂർണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. കനത്ത മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here