പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടു

0
228

ഇസ്ലാമാബാദ്(www.mediavisionnews.in): പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് പാക് ജയിലുകളിലുള്ളതെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെപ്പേരും അതിര്‍ത്തിമാറി മീന്‍ പിടുത്തത്തിനെത്തിയതിനിടയില്‍ പിടിക്കപ്പെട്ടവരാണ്.

വര്‍ഷത്തില്‍ രണ്ടുതവണ ഇന്ത്യയും പാകിസ്താനും തങ്ങളുടെ ജയിലില്‍ക്കഴിയുന്ന പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന 2008ലെ ഇന്ത്യ-പാക് കരാര്‍ പ്രകാരമാണിപ്പോള്‍ രേഖകള്‍ കൈമാറിയത്. ഇന്ത്യയില്‍ തടവിലുള്ള പാക് പൗരന്മാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here