ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം; ധര്‍മ്മജന്‍ ഇനി മീന്‍ വില്‍ക്കും

0
206

കൊച്ചി(www.mediavisionnews.in) ധര്‍മജന്റെ ‘ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വഹിച്ചു. വന്‍ താരനിരയുടെ സാന്നിദ്ധ്യത്തിലാണ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. ഫിഷ് ഹബ്ബിലെ ആദ്യ വില്‍പ്പന സലിം കുമാര്‍ സ്വീകരിച്ചു. കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ മാനസ, ഹൈബി ഈഡന്‍ എംഎല്‍എ, തുടങ്ങി നിരവധി സിനിമ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങളും ഉദ്ഘാടനത്തിന് എത്തിയിരുന്നു.

‘ഇത് പെട്ടെന്നുണ്ടായ ഒരു ചിന്തയല്ല. ഞങ്ങള്‍ പതിനൊന്നുപേരും തീരദേശത്ത് താമസിക്കുന്നവരാണ്. വിഷമില്ലാത്ത മീന്‍ കഴിച്ചു വളര്‍ന്നവരാണ്. ഞങ്ങളുടെ കൂട്ടായ്മയില്‍ പലപ്പോഴും ചര്‍ച്ചയാകുന്നത് മീനായിരിക്കും. ഇപ്പോള്‍ കിട്ടുന്ന വിഷമത്സ്യത്തെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരു ബിസിനസിനെ കുറിച്ച്‌ ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് വിഷമില്ലാത്ത മത്സ്യം ലഭ്യമാക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചര്‍ച്ച വന്നു. അതാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലേക്ക് എത്തിച്ചത്’ ധര്‍മജന്‍ പറയുന്നു’.

LEAVE A REPLY

Please enter your comment!
Please enter your name here