ഡി.വൈ.എഫ് .ഐ സമരം ചെയ്യേണ്ടത് പഞ്ചായത്തിലേക്കല്ല സെക്രട്ടറിയേറ്റിലേക്ക്: യൂത്ത് ലീഗ്

0
236

കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സിന്റെ പ്രവർത്തി തുടങ്ങിയ ദിവസം ഡി.വൈ.എഫ്.ഐ കുമ്പള പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത് എട്ടുകാലി മമ്മുഞ്ഞി ചമയാൻ വേണ്ടിയാണെന്ന് മുസ് ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാറും, ജന.സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും പ്രസ്താവനയിൽ പറഞ്ഞു.

കുമ്പള നഗരത്തിൽ താൽകാലിക ബസ് വെയിറ്റിംങ്ങ് ഷെഡിന്റെ പ്രവർത്തി ആരംഭിക്കുകയും ആധുനിക രീതിയിലുള്ള സാനിറ്ററി സമുച്ചയം നിർമ്മിക്കാനുള്ള ടെണ്ടർ നടപടി സ്വീകരിച്ച് വർക്ക് ഓർഡർ നൽകിയതിനു ശേഷം ഡിഫി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മാർച്ച് ചെയ്യേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യ മന്ത്രിയുടെയും ഓഫിസിലേക്കാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

കുമ്പള പഞ്ചായത്തിന്റെ പ്രവർത്തനത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.കഴിഞ്ഞ എട്ടു മാസത്തിനിടെ ആറോളം സെക്രട്ടറിമാരെയും പ്രധാന ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ,ജൂനിയർ സൂപ്രണ്ട് അക്കൗണ്ടന്റ്, അസിസ്റ്റന്റ് എൻഞ്ചിനിയർ എന്നിവരെയും അടിക്കടി സ്ഥലം മാറ്റി കൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണ സ്തംഭനം സൃഷ്ടിച്ച് സർക്കാറിന്റെ വീഴ്ച്ച മറച്ചുവെക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. ആയിരകണക്കിന് അപേക്ഷകർ പെൻഷനു കാത്തു നിൽക്കുമ്പോൾ പെൻഷന്റെ സൈറ്റ് സർക്കാർ കഴിഞ്ഞ ഒന്നര വർഷത്തോളമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പാവങ്ങൾക്ക് ലൈഫി ലൂടെ വീടുനൽകുമെന്ന് വീമ്പു പറഞ്ഞവർ പാവങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. എല്ലാം ശരിയാക്കുമെന്ന സർക്കാർ വാഗ്ദാനം ഒന്നും ശരിയാക്കാനാവാത്തതിൽ ഇളിഭ്യരായ ഡി.വൈ.എഫ്.ഐ ആർജവും ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ മാർച്ച് നടത്തേണ്ടത് സെക്രട്ടറിയേറ്റിലേക്കാണെന്ന് യൂത്ത് ലീഗ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here