കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ ടാലന്റ് ടെസ്റ്റ്‌ നടത്തി

0
202

ഉപ്പള (www.mediavisionnews.in): സംസ്ഥാന വ്യാപകമായി കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി ഉപ്പള മുളിഞ്ച സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.കെ.അലിമാസ്റ്റർ, ഓ.എം.റഷീദ്, കരീം ഉപ്പള, ഓ.എം.യഹിയാകാൻ, സുബൈർമാസ്റ്റർ, ബഷീർ മാസ്റ്റർ,അഷ്‌റഫ്‌ കൊടിയമ്മ,റസാഖ് മാസ്റ്റർ, കെകെ.പി.അബ്ദുള്ള, സുബൈദ ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിൽ അറബി ഭാഷയുടെ പ്രചാരണത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ച കരുവള്ളി മുഹമ്മദ്‌ മൗലവിയെ യോഗത്തിൽ അനുസ്മരിച്ചു. അറബിക് ഭാഷയുടെ നിലനിൽപിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മജീദ്,റഹ്മാൻ,കുഞ്ഞിപ്പ എന്നിവരുടെ ധീര പോരാളികളുടെ പോരാട്ടത്തെയും ചടങ്ങിൽ അനുസ്മരിച്ചു.

എൽപി,യു പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ തലങ്ങളിൽ പഠിക്കുന്ന അറുപതോളം സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here