കൂട്ടുകാരിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനു പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി

0
214

കുമ്പള (www.mediavisionnews.in):സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഭര്‍തൃമതിയെ കാണാതായതായി പരാതി. മൊഗ്രാല്‍, കൊപ്രബസാറിലെ അബ്‌ദുല്‍ ഹമീദിന്റെ ഭാര്യ ഉമ്മുഹബീബ(27)യെ ആണ്‌ കാണാതായത്‌. ഭര്‍ത്താവിന്റെ പരാതിയിന്മേല്‍ കുമ്പള പൊലീസ്‌ കേസെടുത്തു.

രണ്ടിനു രാവിലെ വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു ഭാര്യ ഭര്‍ത്താവിനോട്‌ അനുവാദം ചോദിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു.

പോകേണ്ടെന്ന്‌ അറിയിച്ചിട്ടും അതു വകവയ്‌ക്കാതെ പോയ ഭാര്യ ഉച്ചയ്‌ക്ക്‌ വിളിച്ചിരുന്നുവെന്നും വൈകിയാല്‍ സ്വന്തം വീട്ടിലേയ്‌ക്കു പോകുമെന്നുമാണ്‌ അറിയിച്ചിരുന്നതെന്നും പിറ്റേന്നും എത്താത്തിനെ തുടര്‍ന്നാണ്‌ പൊലീസില്‍ പരാതി നല്‍കിയതെന്നും പറയുന്നു. പൊലീസ്‌ അന്വേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here