കുമ്പള പഞ്ചായത്തിനെ ഇടത് സർക്കാർ ഉദ്യോഗസ്ഥ പരിശീലന കേന്ദ്രമാക്കുന്നു.എ.കെ ആരിഫ്

0
214

കുമ്പള (www.mediavisionnews.in): ഒരു വർഷത്തോളമായി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരെ അടിക്കടി സ്ഥലം മാറ്റുകയും പുതുതായി സർവീസിൽ പ്രവേശിക്കുന്നവരെയും പ്രമോഷൻകാരെയും നിയമിച്ച് കുമ്പള പഞ്ചായത്തിനെ സർക്കാർ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കുമ്പള പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എ.കെ.ആരിഫ് ആരോപിച്ചു.

പുതിയ നിയമനക്കാരുംമറ്റും ഇവിടെ എത്തി ജോലി പഠിച്ച് വരുമ്പോൾ ഉടൻ സ്ഥലം മാറ്റംനൽകുന്നതിലൂടെ കുമ്പള പഞ്ചായത്തിന്റെ പ്രവർത്തനത്തെ അട്ടിമറിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. പത്ത് മാസത്തിനകം ഏഴ് സെക്രട്ടറിമാരെയും പ്രധാന തസ്തികകളിലുളള അസിസ്റ്റന്റ്സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, യു.ഡി, എൽഡി ക്ലർക്കുമാർ , അസിസ്റ്റൻഡ് എൻജിനീയർ എന്നിവർക്കാണ് സ്ഥലം മാറ്റങ്ങളുണ്ടാകുന്നത്.

ഒരു ഓവർസിയരുടെ ഒഴിവ് ഒന്നര വർഷമായി നികത്തിയിട്ടില്ല. സ്പെഷ്യൽ ഗ്രേഡ് പഞ്ചോയത്ത് ആയതിനാൽ യു.ഡി, എൽ.ഡിമാരുടെ നാല് അധിക തസ്തികയും അനുവദിക്കാമെന്നിരിക്കെ ഇതൊന്നുംചെയ്യാതെ പൊതു ജനത്തിനു കൃത്യമായ സേവനം നൽകാൻ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കാനാണ് സർക്കാറും വകുപ്പ് ഉദ്യോഗസ്ഥന്മാരും ശ്രമിക്കുന്നത്.

പ്രവർത്തന മികവിനുള്ള ഐ.എസ്.ഒ അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ് കുമ്പള.വികസന പ്രവർത്തനങ്ങളും മറ്റും കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന കുമ്പള പഞ്ചായത്തിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള സർക്കാറിന്റെ ഈ തരം താണ രാഷ്ട്രീയകളി പ്രബുദ്ധരായ ജനങ്ങൾ മനസിലാക്കുന്നുണ്ടെന്ന ബോധമുണ്ടാവണമെന്നും അദ്ധേഹം പറഞ്ഞു. ജനങ്ങളെ പഞ്ചായത്തിന് എതിരാക്കാൻ സി.പി.എമ്മും സർക്കാറും നടത്തുന്ന രാഷ്ട്രീയ കപടത്തരങ്ങളെ തുറന്നുകാട്ടാൻ മുസ് ലിം ലീഗ് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എ.കെ. ആരിഫ് പ്രസ്താവനയിൽ കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here