കുഞ്ചത്തൂരിൽ രക്തദാന ചടങ്ങും,ഫ്രീസർ കൈമാറ്റവും നടത്തി

0
244

മഞ്ചേശ്വരം (www.mediavisionnews.in): ടി.എം ചാരിറ്റബിള് ട്രസ്റ്റും ഉദ്യാവാർ ജംക്ഷൻ ഗയ്സും സംയുക്തമായി മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

കുഞ്ജത്തൂർ ജി.എൽ.പി എസ്‌ സ്കൂളിൽ നടന്ന രക്ത ദാന ക്യാമ്പ്‌ മഞ്ചേശ്വരം പഞ്ജായത്ത്‌ പ്രെസിഡന്റ്‌ അസീസ്‌ ഹാജിയുടെ അദ്ധ്യക്ഷതയിൽ മഞ്ജേശ്വർ ബ്ലോക്ക്‌ പഞ്ജായത്ത്‌ പ്രെസിഡന്റ്‌ എ കെ എം അഷ്രഫ്‌ ഉൽഘാടനം ചെയ്തു. അഹ്മദ്‌ ഗോവ, സൈഫുള്ള തങ്ങൾ, ഷാഫി ചെങ്കള, ബദ്രുദ്ധീൻ സന്തോഷ്‌ നഗർ, ഹമീദ്‌ ഹോസങ്കടി, യു എച്ച്‌ അബ്ദുൽ റഹ്മാൻ, സക്കരിയ ഉദ്യാവർ, റഫീഖ്‌ ഉദ്യാവർ എന്നിവർ പ്രസംഗിച്ചു , ബ്ലോക്ക്‌ പഞ്ജായത്ത്‌ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമ്മാൻ മുസ്തഫ ഉദ്യാവർ , ബഷീർ ആരോ സ്വാഗതവും, ഗ്രാമ പഞ്ജായത്ത്‌ മെമ്പർ അബ്ദുല്ല ഗുഡ്ഡഗേരി നന്ദിയും പറഞ്ഞു. നൂറു കണക്കിനു ആളുകൾ ക്യമ്പിൽ പങ്കെടുത്തു.

ചടങ്ങിൽ കാസറഗോഡ് ജില്ലാ ആംബുലൻസ് ഓണർസ് ആൻഡ്‌ ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസ്‌ലം കുഞ്ചത്തുറിനു ഫ്രീസർ നൽകി എ.കെ.എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here