കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും നാളെ അവധി

0
264

കോഴിക്കോട് (www.mediavisionnews.in): കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

നേരത്തെ മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നു്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ആയിരിക്കുമെന്നാണ് മലപ്പുറം ,വയനാട്,ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

അതേസമയം ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here