കനത്ത മഴ: കടമ്പാറിലും വ്യാപകനാശം

0
242

മഞ്ചേശ്വരം (www.mediavisionnews.in):  തിമിര്‍ത്തു പെയ്യുന്ന മഴ കടമ്പാറിലും വ്യാപക നാശം വിതച്ചു. ഹെദ്ദാരിയിലെ കൃഷ്‌ണപ്പ പൂജാരിയുടെ വീടിനു മുകളില്‍ കൂറ്റന്‍ മാവ്‌ കടപുഴകി വീണ്‌ മേല്‍ക്കൂര തകര്‍ന്നു.

ഭാര്യ ജയന്തിയും മക്കളായ സംഗീതയും സമിത്തും പുറത്തേക്കോടിയതിനാല്‍ അപകടം ഒഴിവായി. ഒന്നരലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. വീട്ടിനു മുന്നിലെ ത്രീഫേസ്‌ ലൈനും വൈദ്യുതി പോസ്റ്റും തകര്‍ന്നു. സമീപത്തെ കൃഷ്‌ണയുടെ വീട്ടിലെ മേല്‍ക്കൂരയില്‍ പാകിയ ഓട്‌, അലുമിനിയം ഷീറ്റ്‌ എന്നിവ പാറിപ്പോയി.

പ്രവീണ്‍ മാര്‍ള എന്നയാളുടെ തോട്ടത്തിലെ 30 കവുങ്ങ്‌, 25 വാഴ, തെങ്ങുകള്‍ എന്നിവ നശിച്ചു. ചന്ദ്രശേഖര നായിക്കിന്റെ വീടിനു മുന്നിലെ വൈദ്യുതി തൂണ്‍ തകര്‍ന്നു. ഇയാളുടെ തോട്ടത്തിലെ 30 കവുങ്ങുകളും 10 വാഴകളും പമ്പുഷെഡ്ഡും നശിച്ചു. ബി.ജെ.പി-യുവമോര്‍ച്ചാ നേതാക്കള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here