കണ്ണൂര്‍ ഒരുങ്ങുന്നു; കാത്തിരിപ്പില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ അപൂര്‍വ വിമാനത്താവളങ്ങളിലൊന്നാവാന്‍

0
347

കണ്ണൂര്‍(www.mediavisionnews.in): സെപ്റ്റംബറില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തിന്റെ മിനുക്ക് പണികള്‍ അന്തിമ ഘട്ടത്തില്‍.

ക്യൂ നില്‍ക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം.

ഇന്‍ലൈന്‍ എക്സ്റേ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ വരുന്നത്.

അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘടനത്തിനായി ഒരുങ്ങുന്നത്.

വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള പാസ്സഞ്ചേഴ്സ് ബോര്‍ഡിങ് ബ്രിഡ്ജുകള്‍ ആറെണ്ണം വിമാനത്താവളത്തില്‍ എത്തിച്ചു.

വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങള്‍ കഴിയുന്ന വിധത്തിലുള്ളതാണ് കണ്ണൂര്‍ വിമാനത്താവളം.സെല്‍ഫ് ചെക് ഇന്‍, ഇന്‍ ലൈന്‍ എക്സ്റേ, സെല്‍ഫ് ബാഗേജ് ഡ്രോപ്പ് മെഷിന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് കണ്ണൂരില്‍ തയ്യാറാകുന്നത്.

ഇന്‍ ലൈന്‍ എക്സ്റേ സംവിധാനം അമേരിക്കയില്‍ നിന്നുമാണ് കണ്ണൂരില്‍ എത്തിച്ചത്.ക്യു നില്‍ക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂര്‍വം വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കണ്ണൂരും ഇടം പിടിക്കുന്നത്.

സെപ്റ്റംബറില്‍ തന്നെ വാണിജ്യ അടിസ്ഥാനത്തില്‍ വിമാനത്താവളം തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എം ഡി വി തുളസിദാസ് പറഞ്ഞു.

യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ ചെറിയ സമയത്തേക്ക് മുറികള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനവും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.

കണ്ണൂരിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ശില്പങ്ങളും ചിത്രങ്ങളും വിമാനത്താവളത്തില്‍ യാത്രക്കാരെ വരവേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here