കട്ടിപ്പാറ ദുരന്തം: ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് ലീഗിന്റെ സിഎച്ച് സെന്റര്‍; ‘ജീവകാരുണ്യത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിക്കുന്ന സംഘടനയ്ക്ക് ആംബുലന്‍സിന് നല്‍കാന്‍ കാശില്ല’

0
244

കോഴിക്കോട് (www.mediavisionnews.in):കട്ടിപ്പാറയിലെ ദുരന്തഭൂമിയില്‍ അപകടത്തില്‍പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് സര്‍വീസുകളും രംഗത്തു വന്നിരിന്നു. സൗജന്യ സേവനം നടത്തിയ ഇവര്‍ക്കു നാട്ടുകാരും പൗരാവലിയും സര്‍ക്കാറും ആദരവും നല്‍കിയിരുന്നു. എന്നാല്‍ കട്ടിപ്പാറയില്‍ സര്‍വീസ് നടത്തിയ മുസ്്ലിം ലീഗിന്റെ ചാരിറ്റി വിഭാഗമായ സി.എച്ച് സെന്റര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആംബുലന്‍സുകള്‍ക്ക് വാടക ആവശ്യപ്പെട്ടു കലക്ടര്‍ക്കു കത്തു നല്‍കിയിരിക്കുകയാണ്.

വര്‍ഷം തോറും ലക്ഷങ്ങളാണ് പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകള്‍ കേന്ദ്രീകരിച്ചും ലീഗ് പിരിക്കുന്നത്. എന്നാല്‍ ഒരു മഹാദുരന്തത്തിന്റെ മുഖത്ത് ഇവര്‍ നടത്തിയ സേവനത്തിന് വാടക ചോദിച്ചതിനെതിരേ ഇപ്പോള്‍ തന്നെ വിമര്‍ശമുയര്‍ന്നിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പൊതുജനങ്ങളില്‍ നിന്നും കോടികള്‍ പിരിക്കുമ്പോള്‍ ആംബുലന്‍സിനു പോലും പണം മുടക്കാതെ ഇവര്‍ പണം എന്തു ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഈ സംഘടനകള്‍ ‘ ഏജല്‍’ മുഖാന്തിരമാണ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇരുപതിലധികം ആമ്പുലന്‍സുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പത്ത് ആംബുലന്‍സുകളുടെ ഉടമകളാണ് പ്രതിഫലം ആവശ്യപ്പെട്ടത്. ഓടിയ കിലോമീറ്ററും നല്‍കേണ്ട തുകയുമെല്ലാം അപേക്ഷയില്‍ ചേര്‍ത്തിട്ടുമുണ്ട്. ദുരന്ത സ്ഥലത്ത് നിന്നും പരിക്കേറ്റ രണ്ടു പേരെ മാത്രമേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയിട്ടുള്ളൂ. മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് അടക്കം സമീപത്ത് തന്നെയാണ് നടത്തിയത്.
എന്നാല്‍ പ്രതിഫലം ആവശ്യപ്പെട്ട് പത്തു ആംബുലന്‍സുകളും സഞ്ചരിച്ചതായി കാണിച്ച ആകെ ദൂരം 1105 കിലോമീറ്ററാണ്.

എന്നാല്‍ ഇതില്‍ തന്നെ പലരേയും കൊണ്ടു പോയതും പരിക്കേറ്റവരെ ചികത്സക്ക് എത്തിച്ചതും പ്രതിഫലം ആവശ്യപ്പെടാത്ത ആമ്പുലന്‍സുകളിലുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊണ്ട സംഘടനകളുടെ വാഹനങ്ങള്‍ ദുരന്ത സ്ഥലത്ത് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പ്രതിഫലം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. താമരശ്ശേരി സി.എച്ച് സെന്റര്‍, കിംസ് ഹോസ്പിറ്റല്‍, ആജ്ഞനേയ, ഹെല്‍പിംങ് ഹാന്റ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, വാവാട് മില്ലത്ത് മഹല്‍ റിലീഫ് സെല്‍ തുടങ്ങിയവരാണ് വാടക ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യപ്പെട്ട ആംബുലന്‍സ്, ദൂരം, തുക ക്രമത്തില്‍

1, ആജ്ഞനേയ KL57 Q 2759 ഓടിയ KM രേഖപ്പെടുത്തിയിരിക്കുന്നത് 300 ആവശ്യപ്പെട്ട തുക 5250

2 ,CH സെന്റര്‍ KL57 P 8814 KM 173 തുക 3028

3, മില്ലത്ത് റിലീഫ് KL 57 6505 KM 65 തുക 1138

4, Helping Hands KL 11 AD 4674 KM 70 തുക 1750

5, കാരുണ്യ KL57 M9874 KM 53 തുക 2555

6, Kims Trust Koduvally KL57 F8914 KM 30 തുക 525

7, Shaji കൊടുവള്ളി KL 57 Q 1637 KM 187 തുക 2805

8, VP മുഹമ്മദ് KL 57 M 5826 KM 28 തുക 438

9, Faisal PA KL 56 R 1831 KM തുക 2660

10, Shyam KL 55 F 6804 KM 50 തുക 1250

LEAVE A REPLY

Please enter your comment!
Please enter your name here