ഓട്ടോയിലിരുന്ന് മകന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്; സംഭവം ഇങ്ങനെ

0
280

മംഗലാപുരം (www.mediavisionnews.in): ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് അച്ഛനെ നാട്ടുകാര്‍ ഉപദ്രവിച്ചത്. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഖാലിദിനാണ് നാട്ടുകാരില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഓട്ടോയില്‍ കയറിയ ഉടനെത്തന്നെ മകന്‍ കരയാന്‍ തുടങ്ങി. ഇതുകേട്ട് രണ്ട് വാഹനങ്ങളിലായി പിറകെ വന്നാണ് നാട്ടുകാര്‍ ഖാലിദിനെ ഉപദ്രവിച്ചത്. ഒടുവില്‍ പൊലീസെത്തി ഭാര്യയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച ശേഷമാണ് സംഭവം ഒത്തുതീര്‍പ്പായത്.

LEAVE A REPLY

Please enter your comment!
Please enter your name here