എക്‌സ്‌റേ കളര്‍ഫുള്‍ ആകുന്നു ; ത്രിഡി കളര്‍ എക്‌സ്‌റേ സംവിധാനവുമായി ന്യൂയോര്‍ക്ക് ശാസ്ത്രജ്ഞന്മാര്‍

0
269

ന്യൂയോര്‍ക്ക്:(www.mediavisionnews.in) ഡോക്ടര്‍ന്മാര്‍ക്ക് രോഗനിര്‍ണയത്തിന് സഹായമായി ഇനിമുതല്‍ ത്രീ ഡി കളര്‍ എക്‌സ്‌റേ സംവിധാനവും. ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞന്മാരാണ് ഈ വിപ്ലവകരമായ കണ്ടു പിടുത്തത്തിന്റെ ഉപജ്ഞാതാകള്‍.

ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുധം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ വ്യക്തമായി കണ്ടെത്താന്‍ ഇത് ഡോക്ടര്‍ന്മാരെ സഹായിക്കുമെന്നും കളര്‍ എക്സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ അവകാശപ്പെട്ടു.

എക്‌സ്‌റേ മെഷീനിലെ കൃത്യമായ എനര്‍ജി റെസലൂഷനും കുറഞ്ഞ പിക്‌സല്‍ ക്രമീകരണവുമാണ് എക്‌സ്‌റേ ചിത്രങ്ങളുടെ വ്യക്തതയ്ക്ക് കാരണമെന്ന് യന്ത്രം വികസിപ്പിച്ചെടുത്ത കാന്റബറി സര്‍വകലാശാലയിലെ പില്‍ ബട്ട്ലര്‍ പറഞ്ഞു.

രോഗിയുടെ ശരീരഭാഗത്തിലുണ്ടാവുന്ന മുഴകള്‍ പെട്ടന്നു തിരിച്ചറിയുവാനും അസ്ഥിയുടെയും മസിലിന്റെയും ദൃശ്യങ്ങള്‍ പ്രത്യേകമായി ലഭിക്കുവാനും പുതിയ എക്‌സ്‌റെ സംവിധാനത്തിലൂടെ സാധ്യമാകും . പുതിയ എക്‌സറേ മെഷീനുകള്‍ വിപണിയിലെത്തിക്കുന്നത് മാര്‍സ് ബയോഇമേജിങ് എന്ന് ന്യൂസിലാന്റ കമ്പനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here