ഉപ്പള പത്വാഡി റോഡിൽ കഞ്ചാവ് മാഫിയക്കൊപ്പം ചൂതാട്ട മാഫിയയും പിടി മുറുക്കുന്നു

0
231

ഉപ്പള (www.mediavisionnews.in):  ഉപ്പള പത്വാഡി റോഡിൽ കഞ്ചാവ് മാഫിയക്കൊപ്പം ചൂതാട്ട മാഫിയയും പിടിമുറുക്കുന്നു. സ്കൂൾ, കോളേജ് കുട്ടികൾക്കടക്കം വഴി നടക്കുവാനുള്ള സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു. പ്രതികളെ പിടിച്ചാൽ പോലിസ് തന്നെ ഇവരെ വേഗം വിട്ടയക്കുന്നത് വീണ്ടും ചൂതാട്ടം നടത്താൻ ഇവർക്ക് പ്രചോതനമാവുന്നു. മാസത്തിലൊരിക്കലെങ്കിലും റൈഡ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദിവസം മൂന്നു നേരമാണ് ചൂതാട്ടം നടക്കുന്നത്. ലക്ഷങ്ങളാണ് മാറിമറിയുന്നത്. സ്കൂൾ കുട്ടികളടക്കം ഇവരുടെ പിടിയിലാണ്. കളിക്കുവാൻ പണം ലഭിച്ചില്ലെങ്കിൽ വീട്ടുപകരണങ്ങൾ മോഷ്ടിച്ചു വിൽക്കുകയും, മൊബൈൽ പണയം വെച്ചും ഇവർ പണം കണ്ടെത്തുന്നു. ഇതിനെതിരെ കർശന നടപടിയെടുക്കണ മെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here