ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

0
227

കാസര്‍കോട് (www.mediavisionnews.in):  ഉപ്പള നയാബസാറിയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ജീപ്പ് യാത്രികരാണ് മരിച്ചത്. കര്‍ണാടക
കെ.സി റോഡ് ഹജ്ജിനടുക സ്വദേശികളായ ബീഫാത്തിമ(65), അസ്മ(30),നസീമ (38), മുസ്താഖ്(41), ഇൻതിയാസ്‌(35) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഒരാള്‍ സംഭവ സ്ഥലത്തു വച്ചും നാലു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. ലോറിയുടെ ടയര്‍ ഊരിതെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയില്‍ ജീപ്പിനകത്ത് കുടുങ്ങിയവരെ ഓടികൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here