ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭമെന്ന വാർത്ത;ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണം- യൂത്ത് ലീഗ്

0
204

ഉപ്പള (www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭം തകൃതിയിൽ എന്ന തരത്തിൽ ഏതാനും ദിവസമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ വാർത്താ പരമ്പരയായി വന്ന് കൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു.

സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഭർതൃമതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ പല ഉന്നതരുമുണ്ടെന്ന വാർത്ത അത്യന്തം ഗൗരവമേറിയതാണ്. സംഘത്തിൽപെട്ട ചില പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നും ചില യുവതികൾക്ക് സ്വർണ്ണകള്ളകടത്തും മറ്റു പല രഹസ്യ ഇടപാടുമായും ബന്ധമുണ്ടെന്നും ഇതിന് ഇവർക്ക് ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും കൂടി ലഭിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

ഉപ്പള നഗരത്തിലും നഗരത്തോടു ചേർന്നുള്ള പ്രദേശങ്ങളിലെ ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നാണ് പറയുന്നത്. വാർത്തകൾ വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിധ അന്വേഷണത്തിനും പൊലീസ് തയ്യാറാവാത്തതിൽ ദുരൂഹതയുള്ളതായും റഹ്മാൻ ഗോർഡൻ പ്രസ്താവനയിൽ തുടർന്നു. വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പെൺവാണിഭ റാക്കറ്റിനെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here