ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ കുറവ് വരുത്തി ഗള്‍ഫ് രാജ്യങ്ങള്‍

0
238

യുഎഇ (www.mediavisionnews.in) : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കിയ ഗള്‍ഫ് രാജ്യം യുഎഇയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്.

7.6 മില്യണ്‍ വിസകളാണ് ഇന്ത്യക്കാര്‍ക്ക് 2015 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചത്. അത് 2017 ല്‍ 3.7 മില്യണ്‍ ആയി കുറഞ്ഞു. ഗണ്യമായ ഇടിവാണ് ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരുത്തിയിരിക്കുന്നത്. സ്വദേശിവത്കരണത്തിന്റെ പ്രതിഫലനമാണെന്ന് ഇതെന്ന് കരുതപ്പെടുന്നു. കുവൈത്ത് 2015 ല്‍ 66,543 വിസയും, 2016ല്‍ 72,384 വിസയും, 2017 ല്‍ 56,380 വിസയുമാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2016 ല്‍ വിസ അനുവദിക്കുന്നതില്‍ നേരിയ വര്‍ധനയുണ്ട്. പക്ഷേ സ്വദേശിവത്കരണം ശക്തമായതോടെ 2017 ല്‍ വിസ അനുവദിക്കുന്നതില്‍ കുറവ് വന്നു.

2015 ലും 2016 ലും യുഎഇ ഇന്ത്യക്കാര്‍ക്ക് 2.2 മില്യണ്‍ വിസയാണ് അനുവദിച്ചത്. അതേസമയം 2017 ഓടെ അത് 1.5 മില്യണ്‍ ആയി കുറയുകയായിരുന്നു. 2015 ല്‍ സൗദി മൂന്ന് മില്യണ്‍ വിസയാണ് അനുവദിച്ചത്. 2016 ല്‍ 1.6 മില്യണ്‍, 2017 ല്‍ 78,000 ആണ് സൗദി ഇന്ത്യക്കാര്‍ക്ക് വിസ് അനുവദിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here