ഇച്ചിലങ്കോട് മാലിക്ദീനാർ ജമാഹത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

0
266

ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട് മാലിക്ദീനാർ ജമാഹത്ത് കമ്മിറ്റി നിലവിൽ വന്നു. ചൊവ്വ രാവിലെ നടന്ന ജനറൽബോഡി യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്. ജമാഹത്ത് പ്രസിഡന്റ് അൻസാർ ഷേറുൽ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ചെയർമാൻ ആറ്റക്കോയ തങ്ങൾ കുമ്പോൽ യോഗം നിയന്ത്രിച്ചു. സെക്രെട്ടറി മൂസ സ്വാഗതം പറഞ്ഞു. പച്ചമ്പളം ബാവാ ഫകീർ വലിയുള്ളാഹി മഖാം ഉറൂസ് പ്രൗഢ ഗംഭീരമായി കൊണ്ടാടുവാൻ തീരുമാനിച്ചു. 2019 ഫെബ്രുവരി 10 മുതൽ 24 വരെയാണ് ഉറൂസ്.

പുതിയ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ആറ്റക്കോയ തങ്ങൾ കുമ്പോൽ, പ്രസിഡന്റ് അൻസാർ ഷേറുൽ, ജനറൽ സെക്രെട്ടറി മൂസ, ട്രഷറർ എച്ച്. എം യൂസഫ് ഹാജി,വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പള്ളിക്ക, മുഹമ്മദ് ചിത്തൂർ, ജോയിന്റ് സെക്രെട്ടറി: ഹസ്സൻ ബീറോളിക്ക, മജീദ് പച്ചമ്പള അബ്ദുൽ റഹിമാൻ ടിംബർ എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here