ആ കുഞ്ഞ് ബ്രസീല്‍ ആരാധകനെ കണ്ടുകിട്ടി: ചിന്തു ഇനി ‘സിനിമാ നടന്‍’

0
239

മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ കാസ്റ്റ് ചെയ്യാനാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ ആളെ കണ്ടെത്തിയിരിക്കുകയാണ്. ചിന്തു എന്നാണ് ഈ ബ്രസീല്‍ ആരാധകന്റെ പേര്. അനീഷിന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളാണ് കുട്ടി ആരാധകനെ കണ്ടെത്തിയത്. കണ്ടെത്തി തന്നവര്‍ക്ക് നന്ദി പറയാനും സംവിധായകന്‍ അനീഷ് മറന്നില്ല.

തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് അനീഷ് കുട്ടിയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. മധുരക്കിനാവിന്റെ ആദ്യ ഭാഗത്തേക്ക് ഒരു കുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്ന് അനീഷ് പറഞ്ഞു. കുസൃതിയ്ക്ക് അപ്പുറം ശക്തമായും നിഷ്‌കളങ്കമായും തന്റെ ടീമിന് വേണ്ടി വാദിക്കുന്ന കുഞ്ഞിനെ സിനിമയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും ആ നിഷ്‌കളങ്കത കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നും അനീഷ് പറഞ്ഞു.

അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്. നായകനെ വെളിപ്പെടുത്താനായിട്ടില്ലെന്നും അതേസമയം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അനീഷ് പറഞ്ഞു.

 

ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!??Please share it…!!അനീഷ് ഉപാസന

Posted by Aniesh Upaasana on Wednesday, July 11, 2018

LEAVE A REPLY

Please enter your comment!
Please enter your name here