ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നില്ല; എസ്ഡിപിഐയെ തള്ളി മുസ്ലിം ലീഗ്

0
223

തിരുവനന്തപുരം (www.mediavisionnews.in): എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു.

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here