അമേരിക്കയില്‍ ഭിക്ഷയെടുത്ത് രമേഷ് പിഷാരടിയും ധര്‍മ്മജനും ; വീഡിയോ വൈറലാകുന്നു

0
273

അമേരിക്ക (www.mediavisionnews.in): അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് രമേഷ് പിഷാരടി. സുഹൃത്തും താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷിനൊപ്പമുണ്ട്. പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്ന പാട്ടിനെ പശ്ചാത്തലമാക്കി ഇരുവരും ഭിക്ഷയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടി. ചിത്രത്തിന്റെ എഴുത്ത് തുടങ്ങിയതായാണ് അറിയുന്നത്. പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on

LEAVE A REPLY

Please enter your comment!
Please enter your name here