അന്ത്യോദയ എക്സ്പ്രസ്സ് ആ ദ്യയാത്രയില്‍ കയറിയത്​ 10 പേര്‍; വൈകീട്ട്​ 150ലധികം

0
254

കാസര്‍കോട് (www.mediavisionnews.in): കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മംഗളൂരുവിലേക്ക് ആദ്യയാത്രയില്‍ കയറിയത് 10 പേര്‍. വെള്ളിയാഴ്ച രാവിലെ 7.50നാണ് അന്ത്യോദയ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 10 യാത്രക്കാര്‍ കയറിയ വകയില്‍ 500 രൂപയാണ് ആദ്യ വരുമാനം. എന്നാല്‍, തിരികെ രാത്രി 8.43നെത്തിയ മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസില്‍ 150ലധികം യാത്രക്കാര്‍ കാസര്‍കോട്ടുനിന്ന് കയറിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here