500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍ നല്‍കി ജിയോ

0
256

(www.mediavisionnews.in)ഉപയോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി വീണ്ടും ജിയോ. ഇത്തവണ പോസ്‌റ്റോഫീസുമായി ചേര്‍ന്നാണ് റിലയന്‍സ് ബിഗ് ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുകളുമായാണ് ജിയോ ചേര്‍ന്നിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തിക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്‌ഡി എച്ച്‌ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം. 500 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പെയ്ഡ് ചാനലുകള്‍ ഉള്‍പ്പെടെ 500 ചാനലുകള്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് സാധാരണ ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നും ബിഗ്ടിവി ഓഫര്‍ ചെയ്യുന്നു. ജൂണ്‍ 20 മുതല്‍ ബുക്കിംഗ് ആരംഭിക്കും

ആദ്യം ബുക്കിംഗ് തുടങ്ങുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, അരുണാചല്‍ പ്രദേശ്, അസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, സിക്കിം എന്നിവിടങ്ങളിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here