16കാരന് പ്രകൃതി വിരുദ്ധ പീഡനം, നാല് പ്രതികളില്‍ ഒരാളായ സിപിഎം നേതാവിന് പോലീസ് സംരക്ഷണം

0
344

മഞ്ചേശ്വരം: (www.mediavisionnews.in)16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ പ്രതികളില്‍ ഒരാളായ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം.  മഞ്ചേശ്വരത്താണ് സംഭവം. 2014ല്‍ നടന്ന സംഭവത്തില്‍ ഫാറൂഖ്, അമീദ്, അബ്ദുള്ള എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് മരിച്ച്‌ പോയിരുന്നു.

പ്രതികളില്‍ ഒരാളായി ഫാറൂഖ് പ്രദേശത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി ആയിരുന്നു എന്നാണ് വിവരം. കുറ്റപത്രത്തില്‍ നിന്നും ഫാറൂഖിന്റെ പേര് മാത്രം ഒഴിവാക്കി എന്നാണ് പുതിയ ആരോപണം. രഹസ്യമൊഴിയില്‍ ഫാറൂഖിന്റെ പേര് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ പേര് ഒഴിവാക്കുകയായിരുന്നെന്നാണ് വിവരം.

കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല കഞ്ചാവ് വില്‍പ്പനയ്ക്കും ഉപയോഗിച്ചിരുന്നു. ഹോസങ്കടിയിലെ റൂമില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും ഇവര്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.

പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസിനെതിരെയും പ്രതികള്‍ക്കെതിരെയും ഡിജിപിക്കും ഐജിക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഹനീഫ് സാദിഖ് എന്നയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here