സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങ്ങൾ നടപ്പിലാക്കണം- എം എസ് എഫ്

0
221

കുമ്പള (www.mediavisionnews.in): ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ വിളിച്ച് ചേർത്ത സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്എ.ഫ് ജില്ലാ ആക്ടിംങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ജൂൺ ആദ്യത്തിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ കാലങ്ങളായി കുമ്പളയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളായിരുന്നു എം.എസ്എ.ഫ് പ്രധാനമായും ഉന്നയിച്ചത്. മഴയത്തും വെയിലത്തും മണിക്കൂറുകളോളം ക്യൂവിൽ നിർത്തി പുറപ്പെടാൻ നേരത്ത് മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നത്. വിദ്യാർത്ഥികൾ നിന്ന് യാത്ര ചെയ്യണമെന്നാണ് ബസ് ജീവനക്കാരുടെ നിയമം ഇതിനെതിരെ അടിയന്തിരമായി ഇടപ്പെട്ട് വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here