സബാദ് യെമനിലേയ്ക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സുഹൃത്ത്

0
296

കാസര്‍ഗോഡ് (www.mediavisionnews.in): സബാദ് യെമനിലേയ്ക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മതപഠനത്തിനായി പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്ത് ഹാരീസ് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പാണ് സബാദ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. യെമനില്‍ പോയി മതപഠനം നടത്താനുള്ള താല്‍പര്യം അന്ന് പ്രകടിപ്പിച്ചിരുന്നു. യെമനിലെത്തിയശേഷവും സുഹൃത്തുക്കളുമായി വാട്‌സാപ്പിലൂടെ സംസാരിക്കാറുണ്ട്. സബാദും കുടുംബവും യെമനില്‍ എത്തിയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇവരുടെ കാര്യത്തില്‍ ആശങ്കയില്ല. എന്നാല്‍ മകനും, സുഹൃത്തുമടങ്ങുന്ന സംഘം ഐ.എസില്‍ ചേര്‍ന്ന് എന്ന പ്രചാരണത്തില്‍ വിഷമമുണ്ടെന്ന് പിതാവ് പറഞ്ഞു.

സബാദിന്റെ യെമനിലെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ പൊലീസിന് നല്‍കും. ഏതന്വേഷണവുമായും സഹകരിക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. അതേസമയം പതിനൊന്നംഗ സംഘം യെമനിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എയ്ക്ക് കൈമാറേണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here