ഷഹീദ് സിഎം കൊലപാതകം: സമരത്തെ ഭയക്കുന്നവർ വ്യാജ പ്രചരണം നടത്തുന്നു പിഡിപി

0
243

കാസറഗോഡ്(wwww.mediavisionnews.in): ദക്ഷിണ ഇന്ത്യയിലെ അറിയപ്പെടുന്ന ഇസ്‍ലാമിക പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷർ എട്ട് വർഷങ്ങൾക്ക് മുമ്പ് അതി ദാരുണമായി കൊല്ലപ്പെട്ട ഷഹീദ് സി എം ഉസ്താദിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ തന്നെ അന്വേഷിക്കണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ് എം ബഷീർ അഹമ്മദ്, മഞ്ചേശ്വരം ഗോപി കുതിരകൾ എന്നിവർ പാർട്ടി നിലപാട് ആവർത്തിച്ചു സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. എട്ട് കൊല്ലം മുമ്പ് കൊല്ലപ്പെട്ട ഷഹീദ് സി എം ഉസ്താദ് കൊലപാതകം പല ഏജൻസികൾ ഇതിനിടയിൽ അന്വേഷിച്ചെങ്കിലും പ്രതികളെ സഹായിക്കാൻ മാത്രമാണ് അന്വേഷണ പ്രഹസനങ്ങൾക്ക് സാധ്യമായത്.

രണ്ടു വർഷങ്ങൾക്കു മുമ്പ് സമസ്തയുടെ പ്രഗൽബ നേതാവും സി എം അബ്ദുള്ള മൗലവിയുടെ സഹോദരി പുത്രനും മംഗലാപുരം ഖാസിയുമായി ത്വാഖാ അഹ്മദ് മൗലവി സമസ്തയുടെ തന്നെ ഒരു പൊതു വേദിയിൽ അന്വേഷണത്തിലെ പ്രമുഖരുടെ കൈകടത്തലുകൾ ഉൾപ്പടെ ഒത്തുകളികളും കേസിനെ സാരമായ നിലയിൽ ബാധിച്ചു എന്നും സമരമേറ്റെടുക്കാൻ കാര്യമായ നിലയിൽ പല ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളും തയ്യാറാവാത്തതിലുള്ള പ്രയാസവും ആശങ്കയും ഉൾപ്പടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് നടത്തിയത്.

പിഡിപി ഈ സാഹചര്യത്തിൽ ശക്‌തമായ സമരങ്ങൾക്ക് സജീവമായി രംഗത്തിറങ്ങുകയും അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ഉദകുന്ന തരത്തിൽ പൊതു ജന പങ്കാളിത്തത്തോടെ നിരവധി സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളോളമായി പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായതോടെ പിഡിപി ഷഹീദ് സി എം ഉസ്താദ് സമരത്തിൽ നിന്നും പിന്മാറി എന്നും ഭീഷണി കൾക്ക് വഴങ്ങി എന്നും പ്രചാരണങ്ങൾ നടത്തി ചിലർ ചില കടലാസ് സംഘടനകളെ ഉപയോഗിച്ചുകൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട്. അത്തരക്കാർ പിഡിപി വരും നാളുകളിൽ നടത്താനിരിക്കുന്ന സമരങ്ങളെ ഭയക്കുന്നവരും ഷഹീദ് സി എം ഉസ്താദിന്റെ കൊലപാതകത്തിൽ പരോക്ഷമായും പ്രത്യക്ഷമായും ഇടപെട്ടവരാണെന്ന സത്യം ജില്ലയുടെ ജനങ്ങൾ തിരിച്ചറിയണമെന്ന് പിഡിപി നേതാക്കൾ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. പാർട്ടി വരും നാളുകളിൽ ഷഹീദ് സി എം ഉസ്താദ് കൊലപാതകികളെ തുറങ്കിലടക്കുന്നത് വരെ നടത്താനിരിക്കുന്ന പ്രക്ഷോഭ പരിപാടികളിൽ എല്ലാവരുടെയും പിന്തുണയും പ്രാരർത്ഥനയുമുണ്ടാകണമെന്ന് അവർ അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here