ശവ്വാല്‍ മാസപ്പിറവി; പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാര്‍

0
370

കോഴിക്കോട്(www.mediavisionnews.in): വ്യാഴാഴ്ച (റമദാന്‍ 29) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (ഫോണ്‍: 0483 2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (9447630238), കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.

വ്യാഴാഴ്ച സൂര്യന്‍ അസ്തമിച്ച് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ 38 മിനിറ്റ് കഴിഞ്ഞും കാസര്‍കോട്ട് 39 മിനിറ്റ് കഴിഞ്ഞും ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി കാണുന്നവര്‍ 0495 2722801-802, 9447885187, 9846086511 നമ്പറില്‍ അറിയിക്കണമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here