വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’

0
264

തിരുവനന്തപുരം (www.mediavisionnews.in):വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’

വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ദ്ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാല്‍ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍ മുന്നണിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചനകളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞു. ഇത് ആദ്യമായാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here