വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

0
229

തിരുവനന്തപുരം (www.mediavisionnews.in):വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. അധികമായി വരുന്ന ലഗേജിന് ഇനി മുതല്‍ ചാര്‍ജും പിഴയും കൊടുക്കേണ്ടിവരും. പുതിയ പരിഷ്‌കാരം ഈ മാസം ആരംഭിക്കാനാണ് റെയില്‍വെയുടെ നീക്കം.

നിയമപ്രകാരം ഒരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പലയാത്രക്കാരും ഇത് പാലിക്കാതെ വരികയും മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെയുടെ പുതിയ നീക്കം.

അനുവദിച്ചതിലും അധിക ലഗേജുമായി യാത്ര ചെയ്താല്‍ ആറിരട്ടിവരെ പിഴ ഈടാക്കാനാണ് നീക്കം നടത്തുന്നത്. അനുവദനീയമായതിലും അധിക ലഗേജ് ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടിവരും.

നിയമ പ്രകാരം ഫസ്റ്റ് ക്ലാസ് ഏസി കോച്ചില്‍ യാത്രക്കാരന് സൗജന്യമായി കൊണ്ടു പോകാവുന്ന ലഗേജിന്റെ ഭാരം 70 കിലോയും പരമാവധി 150 കിലോയുമാണ്. സെക്കന്റ് ക്ലാസ് ഏസി യാത്രക്കാരന് 50 കിലോയും പരമാവധി 100 കിലോയുമാണ് അനുവധിക്കപ്പെട്ടിട്ടുള്ളത്. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്റ് ക്ലാസിലെയും യാത്രക്കാരന് 40 കിലോയും 35 കിലോയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് പരമാവധി കൊണ്ടു പോകാന്‍ പറ്റുന്ന ഭാരം യഥാക്രമം 80കിലോയും 70 കിലോയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here