ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യ; യുദ്ധമേഖലയായ അഫ്ഗാനിസ്ഥാനിലും സിറിയയിലും സ്ത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷതര്‍

0
234

ലണ്ടന്‍:(www.mediavisionnews.in):സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകിനു മുന്നില്‍ തലകുനിച്ച് ഇന്ത്യ. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന വാര്‍ത്ത പുറത്തു വന്നത്.

2011 ല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക് എത്തി. അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സിറിയ മൂന്നാം സ്ഥാനത്തും. യുദ്ധമേഖലയായ അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇന്ത്യയേക്കാള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂടുതലാണ് എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപവും അവഹേളനവും വര്‍ധിക്കുകയാണ്, ബലാത്സംഗം, ലൈംഗിക അതിക്രമം, പീഡനം, പെണ്‍ ഭ്രൂണഹത്യ എന്നിവ വളരെ അധികമാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സ്ത്രീകള്‍ നേരിടുന്ന ഭീഷണിയെ വരുതിയിലാക്കാന്‍ ഇന്ത്യ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  ഇന്ത്യയിലെ വര്‍ധിച്ച ലൈംഗികാതിക്രമങ്ങളും, ഭീഷണിയും ചെറുക്കാന്‍ ഭരണകൂടം യാതൊന്നും ചെയ്യുന്നില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

193 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. മനുഷ്യക്കടത്ത്, മോശം ആരോഗ്യ പരിരക്ഷ, സാമ്പത്തികപരിതസ്ഥിതി, ലൈംഗികാതിക്രമം, നിര്‍ബന്ധിത വിവാഹം, സ്ത്രീ ഭ്രൂണഹത്യ എന്നിവയായിരുന്നു സര്‍വേയിലെ വിഷയങ്ങള്‍. രണ്ടും മൂന്നും സ്ഥാനങ്ങള്‍ അഫ്ഗാനിസ്ഥാനും സിറിയയ്ക്കും ആണ്. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.

LEAVE A REPLY

Please enter your comment!
Please enter your name here