റേഷന്‍ പ്രശ്​നം: മുഖ്യമന്ത്രിക്ക്​ മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു

0
262

തിരുവനന്തപുരം (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയ​ന്റെ നേതൃത്വത്തിലുള്ള സംഘത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്​. എന്നാല്‍, പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഇത്​ നിഷേധിക്കുകയായിരുന്നു.

പ്രശ്​നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി രാംവില്വാസ്​ പാസ്വാനെ കണ്ടാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ ​പ്രധാനമന്ത്രിയുടെ ഒാഫീസ്​ നല്‍കിയ മറുപടി. ഇത്​ നാലാം തവണയാണ്​ മുഖ്യമന്ത്രി ​പിണറായി വിജയന്​ മോദി സന്ദര്‍ശാനുമതി നിഷേധിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here