റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും 25 മുതല്‍ സ്വീകരിച്ച് തുടങ്ങും: അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യം

0
205

തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും എല്ലാ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ഈ മാസം 25 (തിങ്കളാഴ്ച) മുതല്‍ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുന്നതിന് തുടങ്ങിയവക്കുളള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കാന്‍ അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അത് പൂരിപ്പിച്ച് അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകള്‍ക്കും അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ 18004251550, 1967 ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here