യു എ ഇയില്‍ വാട്ട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ

0
266

ദുബൈ (www.mediavisionnews.in) :യു എ ഇ: യു എ ഇയില്‍ വാട്ട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ. ട്രേഡ് മാര്‍ക്കുകള്‍ വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ എന്നിവയെ അനുകരിച്ച് വരുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കി.

ലിങ്കുകള്‍ അയക്കുന്ന ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്താതെ ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. യൂസര്‍ നെയിംസ്, പാസ് വേര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ത്താനായി എത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here