യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

0
199

ദുബൈ (www.mediavisionnews.in) :യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.

യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി. രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യു.എ.ഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയിരക്കണക്കിന് വരുന്ന അനധികൃത താമസക്കാര്‍ക്ക് ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും, അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും വഴിയൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here