യു എസില്‍ കുടിയേറ്റത്തിനായി അപേക്ഷിച്ചത് ഏഴായിരത്തോളം ഇന്ത്യക്കാര്‍

0
223

വാഷിങ്ടണ്‍(www.mediavisionnews.in): യു എസില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് ഏഴായിരത്തിലേറെ ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയതായി ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2017ല്‍ ആണ് ഇത്രയും അധികം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയത്. 2017ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ച രാജ്യം അമേരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാര്‍ഥികളായി പോയിട്ടുള്ളത് എന്ന കണക്കും ഏജന്‍സി പുറത്തു വിട്ടിരുന്നു.ഏജന്‍സിയുടെ വാര്‍ഷിക ഗ്ലോബല്‍ ട്രെന്റ് റിപ്പോര്‍ട്ടിലാണ് യു എസി ലേക്ക് അപേക്ഷിച്ച ഇന്ത്യക്കാരുടെ കണക്ക് വ്യക്തമാക്കുന്നത്.

അതേ സമയം, യു എസിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ 52 ഇന്ത്യക്കാര്‍ അറസ്റ്റിലായി. യു എസ് സംസ്ഥാനമായ ഒറിഗോണില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവര്‍. അമേരിക്കയില്‍ അഭയം തേടാനായി എത്തിയ സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരാണ് ഇതില്‍ ഭൂരിഭാഗം പേരും. അഭയാര്‍ഥികളായാണ് ഇവരെല്ലാം യു എസിലേക്ക് കടന്നത്.

യു എസില്‍ അനധികൃത കുടിയേറ്റത്തിന് തടവിലാക്കപ്പെട്ടവരില്‍ ഏറെയും ഇന്ത്യക്കാരാണ്.123 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന് യു എസിലെ ഷെരിദാനില്‍ തടവില്‍ കഴിയുന്നത്. ഇന്ത്യയില്‍ തങ്ങള്‍ മതപരമായി വേട്ടയാടപ്പെടുകയാണെന്നും മതപരമായ സ്വാതന്ത്ര്യത്തിനായാണ് യു എസില്‍ അഭയം തേടി എത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here