യുഎഇയില്‍ ഗവേഷകര്‍ കണ്ടെത്തിയത് 8000 വര്‍ഷം പഴക്കമുള്ള ഗ്രാമം

0
207

ദുബൈ (www.mediavisionnews.in) :യുഎഇയിലെ മറവ ദ്വീപിനോട് ചേര്‍ന്ന് അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു ഗവേഷകര്‍ ഒരു പര്യവേക്ഷണം നടത്തി. അവിടെ നിന്ന് അവര്‍ക്ക് ഒരു ഗ്രാമാവശിഷ്ടം കണ്ടെത്താനായി. 8000 വര്‍ഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം. ഒരു കാര്‍ഷികസംസ്‌കാരം ഉടലെടുക്കുന്ന കാലമായാണ് ഈ ഗ്രാമ സാഹചര്യത്തെ വിലയിരുത്തുന്നത്.

ഗ്രാമത്തിന്റെ ആഴങ്ങള്‍ അറിയാനുള്ള തീവ്ര ശ്രമത്തിലാണ് വകുപ്പിന്റെ പര്യവേക്ഷകര്‍. അബുദാബിയുടെ ഇന്നോളമുള്ള വികസനങ്ങളുടെ വഴികളെല്ലാം അടയാളപ്പെടുത്തുന്ന ഒരു ഭൂതകാലമാണ് കണ്ടെത്തിക്കഴിഞ്ഞതെന്നാണ് വിലയിരുത്തുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയ പുരാതന മണ്‍പാത്രാവശിഷ്ടം അബുദാബി ലൂവ്ര് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മറവ കേന്ദ്രകരിച്ചുള്ള പര്യവേക്ഷണങ്ങളുമായി ഗവേഷകര്‍ മുന്നോട്ടുപോവുകയാണ്. റേഡിയോ കാര്‍ബണ്‍ പരിശോധനയുടെ വെളിച്ചത്തില്‍ ഇത് നവശിലായുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്. നന്നായി പരിചരിച്ചിരുന്ന തരത്തിലുള്ള വീടുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്.

ഒട്ടേറെ വീടുകളും മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള പ്രത്യേകയിടങ്ങളും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സ്ഥലവുമെല്ലാം വീടുകളുടെ അവശിഷ്ടങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പൂര്‍വ പിതാമഹന്മാരുടെ ജീവിതശൈലിയും സാമൂഹികാന്തരീക്ഷവുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും പര്യവേക്ഷണം സഹായകരമാവുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here