മുസോടി അദീക്ക കടപ്പുറത്തും മൊഗ്രാല്‍ നാങ്കിയിലും കടല്‍ക്ഷോഭം രൂക്ഷം; മൂന്ന് വീട്ടുകാര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം

0
292

ഉപ്പള (www.mediavisionnews.in):മുസോടി അദീക്ക കടപ്പുറത്തും മൊഗ്രാല്‍ നാങ്കിയിലും കടല്‍ക്ഷോഭം രൂക്ഷമായി. അദീക്കയിലെ മൂന്ന് വീട്ടുകാരോട് ഒഴിഞ്ഞ് പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളായ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, അബൂബക്കര്‍ എന്നിവരോടാണ് വീട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

പത്തോളം തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തിട്ടുണ്ട്. പതിനഞ്ചില്‍ പരം വീടുകള്‍ ഭീഷണി നേരിടുന്നുണ്ട്. ഇന്നും മഴ തുടര്‍ന്നാല്‍ അഞ്ചോളം വീട്ടുകാര്‍ ഒഴിഞ്ഞ് പോകേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൊഗ്രാല്‍ നാങ്കിയിലെ നിരവധി വീടുകളും ഇത്തരത്തിലുള്ള അപകട ഭീഷണിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here